Skip to main content

ബിടെക് , എം ടെക് ഉദ്യോഗാർത്ഥികൾക്കായി  തൊഴിൽമേള

ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ ബിടെക് ബിരുദധാരികൾക്ക് മാത്രമായി നടത്തുന്ന തൊഴിൽ മേള ' ദിശ ടെക് ജോബ് ഫെയർ   ഓഗസ്റ്റ്  നാലിന്് പുന്നപ്ര കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റിൽ നടക്കും. ആയിരത്തിൽ അധികം അവസരങ്ങളാണ് തൊഴിൽ മേളയിൽ ഉള്ളത്. ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും പുന്നപ്ര സഹകരണ എൻജിനീയറിങ് കോളജും സംയുക്തമായി നടത്തുന്ന തൊഴിൽ മേളയിൽ ഇരുപതോളം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും. ബിടെക് ഉദ്യോഗാർത്ഥികൾക്ക് അവരുടെ ട്രേഡുകളിലേക്ക് തന്നെ അവസരങ്ങളുടെ വാതിൽ തുറന്നു കൊടുക്കുകയാണ് മേളയുടെ ലക്ഷ്യം.

 

     തൊഴിൽ മേളയിൽ പങ്കെടുക്കുന്നവർക്ക് രജിസ്‌ട്രേഷൻ സൗജന്യമായിരിക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ യോഗ്യത അനുസരിച്ച് അഞ്ചു കമ്പനികളുടെ അഭിമുഖത്തിൽ പങ്കെടുക്കാം. ഇതിനായി ബയോഡേറ്റയുടെ ആറു പകർപ്പുകൾ സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പ് എന്നിവയുമായി  ഓഗസ്റ്റ് നാലിന്  8.30ന് പുന്നപ്ര സഹകരണ എൻജിനീയറിങ് കോളജിൽ എത്തിചേരുക. ഇതാദ്യമായാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിൽ ബിടെക് ബിരുദധാരികൾക്ക് മാത്രമായി ഒരു തൊഴിൽ മേള സംഘടിപ്പിക്കുന്നത്. തൊഴിൽ മേളയിൽ കേരളത്തിലുള്ള ബിടെക് എം ടെക്  ബിരുദധാരികൾക്ക് പങ്കെടുക്കാം. തൊഴിൽ മേളയിൽ പങ്കെടുക്കുന്ന കമ്പനികളുടെ വിശദവിവരങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ www.employabilitycentre.org സംശയങ്ങൾക്ക് ആലപ്പുഴ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക. ഫോൺ :0477- 2230624 ,8078828780 ,7736147338. 

 

 

(പി.എൻ.എ. 2014/2018)

 

 

date