Skip to main content

കുട്ടനാടിന് സഹായവുമായി മിൽമയും

ആലപ്പുഴ: വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിൽ സഹായവുമായി മിൽമയും. കേരള ക്ഷീര സഹകരണ വിപണന സംഘവും തിരുവനന്തപുരം മേഖലാ ക്ഷീരോൽപ്പാദന യൂണിയനും ചേർന്നാണ് സഹായം നൽകുന്നത്. ഭക്ഷ്യ വസ്തുക്കളും കാലിത്തീറ്റയുമുൾപ്പെടെ അഞ്ച് ലക്ഷം രൂപയുടെ അവശ്യവസ്തുക്കൾ ജില്ല ഭരണകൂടത്തിന് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം യൂണിയൻ മേഖലാ  ചെയർമാൻ കല്ലട രമേശ് കളക്ടർ എസ്.സുഹാസിന് മിൽമയുടെ സഹായം കൈമാറി. ചടങ്ങിൽ മിൽമ എം.ഡി ഡോ.പി.പുകഴേന്തി, ഡയറക്ടർ ബോർഡ് അംഗങ്ങളായ കരുമാടി മുരളി, ഡോ.സദാശിവൻ പിള്ള, മാർ്ക്കറ്റിങ് മാനേജർ സത്യനാരായണൻ, ആലപ്പുഴ  ഡയറി മാനേജർ ഫിലിപ്പ് തോമസ്, മിൽമ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

(ചിത്രമുണ്ട്)

 

(പി.എൻ.എ. 2016/2018)

 

date