Post Category
സ്വഛ് ഭാരത് ജില്ലാതല അവാര്‍ഡ്
ഭാരത സര്‍ക്കാരിന്റെ യുവജനകാര്യ കായിക മന്ത്രാലയം നെഹ്രു യുവകേന്ദ്ര സ്വഛ് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം 2018ന്റെ ഭാഗമായി മെയ് ഒന്ന് മുതല്‍ ജൂലൈ 31 വരെ 100 മണിക്കൂര്‍ വിവിധ സാമൂഹ്യക്ഷേമ പ്രവര്‍ത്തനം ചെയ്തതിന്റെ അടിസ്ഥാനത്തി ല്‍ അവാര്‍ഡ് നല്കുന്നു. 2018 ജൂലൈ 15 വരെ സമ്മര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് 30000, 20000, 10000 രൂപ വീതം ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് എട്ട്. അപേക്ഷാഫോറവും കൂടുതല്‍ വിവരവും കളക്ടറേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ നെഹ്രു യുവകേന്ദ്ര ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2223640. (പിഎന്‍പി 2091/18)
date
- Log in to post comments