ലഹരിക്കെതിരെ ഫണ്‍ റണ്ണുമായി എക്‌സൈസ് വകുപ്പ്
ജീവിതമാണ് ലഹരിയെന്നും ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ കൂട്ടായ പ്രവര്‍ത്ത\ം നടത്തണമെന്നും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും പത്തനംതിട്ട സബ്ജഡ്ജുമായ ആര്‍. ജയകൃഷ്ണന്‍ പറഞ്ഞു. ആഗസ്റ്റ് 12 ന് എറണാകുളത്ത് നടക്കുന്ന കൊച്ചിന്‍ മണ്‍സൂണ്‍ മാരത്തണിന്റെ പ്രചരാണര്‍ഥം പത്തനംതിട്ട എക്‌സൈസ് ഡിവിഷന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും വിവിധ സ്‌കൂളുകളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ഫണ്‍ റണ്‍ കൂട്ടയോട്ടം പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരി വിപത്തിനെ തടയിടുക എന്ന ലക്ഷ്യത്തോടെ എക്‌സൈസ് വകുപ്പ് നടത്തുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പ്രശംസ\ീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ.ചന്ദ്രപാലന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ബി സത്യന്‍, കോന്നിയൂര്‍ പി.കെ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍ കുമാര്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍, റോളര്‍ സ്‌കേറ്റിംഗ് വിഭാഗം, എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
(പിഎന്‍പി 2093/18)
- Log in to post comments