Post Category
പനി: 348 പേര്‍ ചികിത്സ തേടി
ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (28) 348 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ രണ്ട് പേരില്‍ ഇലന്തൂരില്‍ ഒരാള്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. ഓമല്ലൂര്‍, തണ്ണിത്തോട്, കാഞ്ഞീറ്റുകര എന്നിവിടങ്ങളിലായി മൂന്ന് പേര്‍ക്ക് എലിപ്പനിയും കൂടല്‍, വള്ളിക്കോട് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും മെഴുവേലി, റാന്നി പഴവങ്ങാടി എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് ചിക്കന്‍പോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. വയറിളക്ക രോഗങ്ങള്‍ക്ക് 31 പേര്‍ ചികിത്സ തേടി.
(പിഎന്‍പി 2101/18)
date
- Log in to post comments