Skip to main content

ചില്‍ഡ്രന്‍സ് ഫെസ്റ്റ് നവംബര്‍ 27ന്

ആലപ്പുഴ: വനിത ശിശുവികസന വകുപ്പ് ജില്ല ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റ് നവംബര്‍ 27ന് രാവിലെ ഒമ്പത് മണി മുതല്‍ ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 26 ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ നിന്നായി 450 കുട്ടികള്‍ ഫെസ്റ്റില്‍ പങ്കെടുക്കും. നഗരസഭാധ്യക്ഷ സൗമ്യ രാജ്, ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ ടി.വി. മിനിമോള്‍, ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. ജലജ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും

date