Skip to main content

യുവജനക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗം 31ന്

 

സംസ്ഥാന നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ഈ മാസം 31ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. തുടര്‍ന്ന് 11.30ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിലുള്ള സ്ഥാപനങ്ങള്‍, സ്റ്റേഡിയങ്ങള്‍, ജില്ലാ പഞ്ചായത്തിന് കീഴിലുള്ള വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ സന്ദര്‍ശിക്കും. 

     സ്പോര്‍ട്സ്, യുവജനക്ഷേമം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് വ്യക്തികള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും സമിതി മുമ്പാകെ ഹാജരായി പരാതികളും നിര്‍ദ്ദേശങ്ങളും ബോധിപ്പിക്കാം.                   (പിഎന്‍പി 2117/18)

date