Post Category
ലീഗല്‍ മെട്രോളജി അദാലത്ത്
കോവിഡ് പ്രതിസന്ധിമൂലം കുടിശ്ശികയായ അളവ് തൂക്ക ഉപകരണങ്ങളുടെ മുദ്രവെപ്പിനായി ലീഗല്‍ മെട്രോളജി വകുപ്പ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 31 വരെ താലൂക്ക് ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ അദാലത്ത് നടക്കും. കുടിശ്ശികക്കാരായ കച്ചവടക്കാരും സ്ഥാപനങ്ങളും അതത് താലൂക്ക് ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് ലീഗല്‍ മെട്രോളജി ജില്ലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. ഫോണ്‍. അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസ് (കല്‍പ്പറ്റ) -04936 203370, ഇന്‍സ്പെക്ടര്‍ ഓഫീസ് (സുല്‍ത്താന്‍ ബത്തേരി) - 04936 246395, ഇന്‍സ്പെക്ടര്‍ ഓഫീസ് (മാനന്തവാടി) - 04935 244863.
date
- Log in to post comments