Skip to main content

ദേശീയ ജന്‍ഡര്‍ ക്യാമ്പയിന്‍ നടത്തി

കുടുംബശ്രീ, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത്, എന്നിവരുടെ സഹകരണത്തോടെ ദേശീയ ജന്‍ഡര്‍ ക്യാമ്പയിന്‍ 'നയി ചേതന' സംഘടിപ്പിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍  നടന്ന ചടങ്ങ് ബത്തേരി മുന്‍സിഫ്  മജിസ്‌ട്രേറ്റ് എം.നൂറുന്നീസ ഉദ്ഘാടനം ചെയ്തു. 'അവകാശം  അതിവേഗം' പ്രഖ്യാപനത്തിന്റെയും  ലഹരി വിരുദ്ധ കാമ്പയിനിന്റെയും ഉദ്ഘാടനം  മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.  വിജയന്‍ നിര്‍വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിസ്‌റ മുനീര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ര്‍ഡിനേറ്റര്‍ പി.കെ.  ബാലസുബ്രഹ്മണ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചന്‍, വികസന കാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ. ജോസ്, ഷൈജു പഞ്ഞിതോപ്പില്‍, അംഗങ്ങളായ മഞ്ജു ഷാജി, പി.എസ് കലേഷ്, ജോസ് നെല്ലേടം, മോളി സജി, അമ്മിണി സന്തോഷ്, ശാന്തിനി പ്രകാശ്, ഷിനു കച്ചിറയില്‍, ജെസ്സി സെബാസ്റ്റ്യന്‍, പുഷ്പ്പവല്ലി നാരായണന്‍, ഷിജോയ് മാപ്പളാശ്ശേരി, ഇ.കെ രഘു, കെ.കെ. ചന്ദ്രബാബു, സുധ നടരാജന്‍, അസിസ്റ്റന്റ് സെക്രട്ടറി തദേവൂസ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജലജ സജി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ആശ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date