വാട്ടര്‍ അതോറിറ്റി റാന്നി സബ് ഡിവിഷന്‍ ഓഫീസ് കെട്ടിട ഉദ്ഘാടനം നാളെ (14)
ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വാട്ടര്‍ അതോറിറ്റി റാന്നി സബ് ഡിവിഷന്‍ ഓഫീസ് കെട്ടിട ഉദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാളെ (14) റാന്നി ആനപ്പാറമലയില്‍ ഉച്ചകഴിഞ്ഞ് 3.30ന് നിര്‍വഹിക്കും. 75 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ആന്റോ ആന്റണി എംപി, അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, മുന്‍ എംഎല്‍എ രാജു എബ്രാഹാം എന്നിവര്‍ മുഖ്യ അതിഥികളാകും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, വിവിധ ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments