ആദിപമ്പ-വരട്ടാര്‍: യോഗം ഇന്ന്
ആദിപമ്പ വരാട്ടറിന്റെ ഇരുവശങ്ങളില്‍ നിര്‍മിക്കുന്ന ബയോ ഡൈവേഴ്‌സിറ്റി പാര്‍ക്കിന്റെ മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം സജി ചെറിയാന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ഇന്ന് (ആഗസ്റ്റ് ഒന്ന്) രാവിലെ 10.30 ന് എംഎല്‍എ ഓഫീസില്‍ ചേരും. യോഗത്തില്‍ ആറന്മുള എംഎല്‍എ വീണജോര്‍ജ് പങ്കെടുക്കും. ആദിപമ്പയിലും വരട്ടാറിലും നടപ്പാക്കുന്ന വിപുലമായ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പുഴകളെ മാലിന്യ മുക്ത മാക്കുന്നതിനുള്ള നടപടികള്‍, പുഴയോളം നീണ്ട ജൈവ വൈവിധ്യ ഉദ്യാനം, {പാദേശിക സംസ്‌കാരം പങ്കുവെക്കുന്ന മ്യൂസിയങ്ങള്‍, പഠന ഗവേഷണ സൗകര്യങ്ങള്‍ തുടങ്ങിയ നിരവധി ആശയങ്ങള്‍ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ഓഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍ നടക്കുന്ന ബയോ ഡൈവേഴ്‌സിറ്റി ശില്പശാലയില്‍ അവതരിപ്പിക്കുമെന്ന് ആദി പമ്പ വരാട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തന കോര്‍ഡിനേറ്റര്‍ ബീന ഗോവിന്ദന്‍ അറിയിച്ചു. (പിഎന്‍പി 2150/18)
- Log in to post comments