Skip to main content

സിസിടിവി സര്‍വീസ് പരിശീലനവുമായി ഗ്രാമീണ സ്വയംതൊഴില്‍  പരിശീലന കേന്ദ്രം

 

എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കായി സിസിടിവി സര്‍വീസിംഗുമായി ബന്ധപ്പെട്ട് 13 ദിവസത്തെ സൗജന്യ പരിശീലനം ആരംഭിച്ചു. ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന                കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആദ്യമായാണ് സിസിടിവി സര്‍വീസിംഗുമായി ബന്ധപ്പെട്ട് പരിശീലനം സംഘടിപ്പിക്കുന്നത്. സിസിടിവി സര്‍വീസ് രംഗത്തെ തൊഴില്‍ സാധ്യതകള്‍    മുന്നില്‍ കണ്ട് ഈ രംഗത്ത് ജില്ലയില്‍ വിദഗ്ദ്ധരുടെ അഭാവം ഒഴിവാക്കുന്നതിനാണ് ഇത്തരം പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 

എസ്ബിഐ റീജണല്‍ മാനേജര്‍ സുരേഷ് കുമാര്‍ കിള്ളിയാട്ടിന്റെ അധ്യക്ഷതയില്‍    ചേര്‍ന്ന യോഗത്തില്‍ പത്തനംതിട്ട നഗരസഭാധ്യക്ഷ രജനി പ്രദീപ് പരിശീലനം ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍, ഐടി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഉഷാകുമാരി, ഗ്രാമീണ തൊഴില്‍ പരിശീലന കേന്ദ്രം ഡയറക്ടര്‍മാരായ ജോര്‍ജ് വര്‍ഗീസ്, വി.ബി.സുനില്‍ രാജ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ തെരഞ്ഞെടുത്ത 35 അക്ഷയ സംരംഭകര്‍ക്കാണ് പരിശീലനം നല്‍കുന്നത്.                  (പിഎന്‍പി 2151/18)

date