Skip to main content

തീര്‍ഥാടകര്‍ക്ക് പരാതികളുണ്ടെങ്കില്‍ അറിയിക്കാം  

ശബരിമല: അയ്യപ്പദര്‍ശനത്തിനെത്തുവര്‍ക്ക് തീര്‍ഥാടനത്തിലെ അസൗകര്യങ്ങളെക്കുറിച്ചും മറ്റും അഭിപ്രായനിര്‍ദ്ദേശങ്ങള്‍ അറിയിക്കാന്‍ സൗകര്യം. ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയാണ് ഇതിന് സൗകര്യമൊരുക്കുത്. സിധാനം പോലീസ് സ്റ്റേഷനു സമീപമുള്ള ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ കൗണ്ടറില്‍ വെള്ളപേപ്പറില്‍ എഴുതിയ പരാതികളും അഭിപ്രായനിര്‍ദ്ദേശങ്ങളും നല്‍കാം. പരാതിപ്പെ'ിയും ഇവിടെയുണ്ട്. ആവശ്യമായ നിയമ സഹായവും വിവരങ്ങളും നല്‍കുതിന് ജീവനക്കാരുമുണ്ടാകും. തീര്‍ഥാടകര്‍ക്കുള്ള പരാതികള്‍ക്കു പുറമേ മറ്റേത് തരത്തിലുള്ള പരാതികളും ഇവിടെ സ്വീകരിക്കും.

അത്തരം പരാതികള്‍ ക്രോഡീകരിച്ച് ബന്ധപ്പെ' ജില്ലാ, താലൂക്ക് തലങ്ങളില്‍ അദാലത്ത് നടത്തി തീരുമാനമെടുക്കും. ഒത്തു തീര്‍പ്പിലെത്തിക്കാവുവ അദാലത്തിലൂടെ തീര്‍പ്പാക്കും. അല്ലാത്തവ കൂടുതല്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെ' അധികൃതര്‍ക്ക് കൈമാറും. ആവശ്യമെങ്കില്‍ സൗജന്യ നിയമ സഹായം ഉള്‍പ്പെടെ നല്‍കാന്‍ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി സദ്ധമായിരിക്കും. പൊതുജനങ്ങള്‍ക്ക് നിയമ സംവിധാനങ്ങളെ സമീപിക്കാനുള്ള ഭയം ഇല്ലാതാക്കുതിനും നിയമ സാക്ഷരത വര്‍ധിപ്പിക്കുതിനും ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി ലക്ഷ്യമിടുു. വിവരങ്ങള്‍ക്ക് ഫോ- 0468 2220141. 

(പി.ആര്‍. ശബരി-56) 

date