മുലയൂട്ടല്‍ വാരാചരണം ആരംഭിച്ചു
ലോകമുലയൂട്ടല്‍ വാരാചരണം കല്‍പ്പറ്റ എം.ജി.റ്റി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അവകാശമായ മുലപ്പാല്‍ നിഷേധിക്കാന്‍ അമ്മമാര്‍ക്ക് അധികാരമില്ലെന്നും, നിഷേധിക്കുന്നത് ബന്ധങ്ങളുടെ തീവ്രത കുറച്ച് രക്ഷിതാക്കളെ നടതള്ളുന്നതിന് വഴിയൊരുക്കാമെന്നും ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, ജില്ലാ നിയമ സഹായ അതോറിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വാരാചരണം സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ. പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു.
മുലയൂട്ടല്‍ ജീവിതത്തിന്റെ അടിത്തറ എന്നതാണ് ഈ വര്‍ഷത്തെ വാരാചരണത്തിന്റെ മുദ്രാവാക്യം. മുലയൂട്ടല്‍ സംബന്ധിച്ച നിയമം ഇന്‍ഫന്റ് മില്‍ക്ക് സബ്സ്റ്റിറ്റിയൂട്ട് ആക്ടിനെക്കുറിച്ച് ഡെപ്യുട്ടി ഡി.എം.ഒ ഡോ. നൂന മാര്‍ജ മുഖ്യ പ്രഭാഷണം നടത്തി. മുലയൂട്ടലിന്റെ പ്രസക്തിയെക്കുറിച്ച് കല്‍പ്പറ്റ ജനറല്‍ ആശുപത്രി പീഡിയാട്രീഷ്യന്‍ ഡോ. നീതു ജോണ്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അനില തോമസ്, എ. ദേവകി, മുന്‍ പ്രസിഡന്റ് ടി. ഉഷാകുമാരി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ നിഷ.വി.ഐ സ്വഗതവും വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ. നിസ നന്ദിയും പറഞ്ഞു.
- Log in to post comments