Skip to main content

സൈബര്‍, പോക്‌സോ നിയമങ്ങളില്‍ ബോധവത്കരണം ഃ കമ്മീഷന്‍

 

  സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാനും പോക്‌സോ കേസുകളെ കുറിച്ച് സ്ത്രീകളെ ബോധവത്കരിക്കാനും ജില്ലാ അടിസ്ഥാനത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന വനിത കമ്മീഷന്‍. കോളജ് കാമ്പസുകളിലും പഞ്ചായത്തു തലത്തിലും നിയമ ബോധവത്കരണം നല്‍കും. ജില്ലാ തല സെമിനാര്‍ ആഗസ്റ്റ് 13 ന് മാനന്തവാടിയില്‍ സംഘടിപ്പിക്കുമെന്നും കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരെ കടുത്ത ചൂഷണമാണ് നടന്നു കൊണ്ടിരിക്കുന്നത്. സൈബര്‍ അക്രമങ്ങളെ നേരിടാന്‍ നിയമമുണ്ടെങ്കിലും മിക്കവര്‍ക്കുമതറിയില്ല. നിയമ ബോധവത്കരണത്തിലൂടെ ഇതിനൊരു മാറ്റമുണ്ടാക്കാനാണ് വനിത കമ്മീഷന്‍ ലക്ഷ്യമിടുന്നതെന്ന് എം.സി. ജോസഫൈന്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്ന പ്രയോഗങ്ങളാണ് സ്ത്രീകള്‍ നേരിടുന്നതെന്നും അവര്‍ പറഞ്ഞു.         
 

date