Skip to main content

ഹാന്‍ടെക്‌സ് തുണിത്തരങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ്

 

ഓണം പ്രമാണിച്ച് ഹാന്‍ടെക്‌സ് തുണിത്തരങ്ങള്‍ക്ക് 20 ശതമാനം റിബേറ്റും 10 ശതമാനം കിഴിവ് ഗിഫ്റ്റും നല്‍കിക്കൊണ്ട് പത്തനംതിട്ട കോളേജ് റോഡിലുള്ള ഹാന്‍ടെക്‌സ് ഷോറൂമില്‍ വില്‍പ്പന തുടങ്ങി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, ഇന്‍ഷുറന്‍സ് ജീവനക്കാ ര്‍ക്ക് തവണ വ്യവസ്ഥയില്‍ 10000 രൂപ വരെയുള്ള കൈത്തറി വസ്ത്രങ്ങള്‍ ഇ-കാര്‍ഡ്, പെര്‍മിറ്റ് വ്യവസ്ഥ പ്രകാരം ലഭിക്കും. കേരള കസവു സാരികള്‍, ഡബിള്‍ വേഷ്ടികള്‍, സെറ്റ് മുണ്ടുകള്‍, കൈലികള്‍, ബെഡ്ഷീറ്റുകള്‍, പില്ലോ കവറുകള്‍, സീറോ ഫിനിഷിംഗ് കോട്ടണ്‍ ഷര്‍ട്ടുകള്‍, ജുബാകള്‍, കൂര്‍ത്തകള്‍ എന്നിവയുടെ പുതുമയാര്‍ന്ന സ്റ്റോക്കുകള്‍ എത്തിയിട്ടുണ്ട്. ഈ മാസം 24 വരെയാണ് റിബേറ്റോടെ തുണിത്തരങ്ങള്‍ ലഭിക്കുക. ഉത്രാടം വരെയുള്ള എല്ലാ പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ഷോറൂം പ്രവ ര്‍ത്തിക്കും.         (പിഎന്‍പി 2210/18)

date