കുട്ടികളുടെ ചിത്രകലാ കളരി ആരംഭിച്ചു
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തും മേടയില്‍ എം.കെ.രാമനുണ്ണിത്താന്‍ സ്മാരക ലളികലാ പഠനകേന്ദ്രവും കേരള ലളിതകലാ അക്കാദമിയുമായി സഹകരിച്ച് നടത്തു വര്‍ഷഋതു ചിത്രകലാ കൂട്ടായ്മയുടെ ഭാഗമായി ചിത്രകലാ പഠനകളരി ആരംഭിച്ചു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികള്‍ കളരിയില്‍ പങ്കെടുക്കുന്നു. ഗ്രാമപഞ്ചായത്ത് നടത്തുന്ന ബഡ്സ് സ്‌കൂളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാരായ കുട്ടികളും പങ്കെടുക്കുന്നുണ്ട്. ചിത്രകലാ കൂട്ടായ്മയില്‍ പങ്കെടുക്കുന്ന പ്രഗത്ഭ ചിത്രകാരന്മാരുടെ രചനാശൈലി നേരിട്ട് കണ്ട് മനസിലാക്കുന്നതിനും അവരുമായി സംവദിക്കുന്നതിനുമുള്ള അപൂര്‍വ അവസരമാണ് കുട്ടികള്‍ക്ക് ലഭിച്ചിരിക്കുന്നത്.
പള്ളിക്കല്‍ മേടയില്‍ \ടന്ന ചടങ്ങില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സന്തോഷ് കളരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സുലേഖ അധ്യക്ഷയായി. അംഗങ്ങളായ കുഞ്ഞുമോള്‍ കൊച്ചുപാപ്പി, ശ്രീലത, പി.കെ.ഗീത, രോഹിണി ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രകലാ ക്യാമ്പ് \ാളെ സമാപിക്കും. സമാപന സമ്മേളനം മുന്‍ സാംസ്‌കാരിക വകുപ്പു മന്ത്രി എം.എ.ബേബി ഉദ്ഘാടനം ചെയ്യും. വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കും. ഇ.വി.കൃഷ്ണപിള്ള പുരസ്‌കാരം എം.എ.ബേബി ബെന്യാമന് സമര്‍പ്പിക്കും. ക്യാമ്പില്‍ രചിക്കപ്പെടുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം ആഗസ്റ്റ് എട്ട്, ഒമ്പത്, 10 തീയതികളില്‍ അടൂര്‍ എസ്.എന്‍.ഡി.പി.ആഡിറ്റോറിയത്തില്‍ നടക്കും. (പിഎന്‍പി 2213/18)
- Log in to post comments