Skip to main content
അടൂര്‍ നഗരസഭ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാചരണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു

ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം :  ഡെപ്യൂട്ടി സ്പീക്കര്‍

ഭരണഘടന മൂല്യങ്ങള്‍ നാം ഏവരും  ഉയര്‍ത്തിപ്പിടിക്കണം എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ നഗരസഭ സംഘടിപ്പിച്ച എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. വരും വര്‍ഷം രാജ്യം റിപ്പബ്ലിക് ആയതിന്റെ എഴുപത്തിയഞ്ചാം വര്‍ഷമാണ്. ഈ അവസരത്തില്‍ രാജ്യത്തിന്റെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനും മതസാഹോദര്യം സംരക്ഷിക്കാനും സമത്വവും സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്തെ ജനങ്ങളെ പൂര്‍ണമായും സംരക്ഷിക്കാനും കഴിയത്തക്ക നിലയില്‍ ഓരോ പൗരന്മാരും മുന്നോട്ടുപോകണമെന്നും ഈ അവസരത്തില്‍ ഭരണഘടനയെ സംരക്ഷിക്കും എന്ന് ദൃഢപ്രതിജ്ഞ എടുക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു.

 

ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ഡി സജി അധ്യക്ഷനായിരുന്നു. അടൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യാ റെജി കൗണ്‍സിലര്‍മാരായ സൂസി ജേക്കബ്, അനു വസന്തന്‍, അപ്‌സര സനല്‍, രജനി രമേശ്, വി. ശശികുമാര്‍, രാജി ചെറിയാന്‍, ശ്രീജ ആര്‍ നായര്‍,വരിക്കോലില്‍ രാമേശ്, ജി.ബിന്ദുകുമാരി, ഡി. ശശികുമാര്‍, റീന സാമുവല്‍, കെ. ഗോപാലന്‍, എം.സലീം, അനൂപ് ചന്ദ്രശേഖര്‍, സുധ പത്മകുമാര്‍, സിന്ധു തുളസീധരക്കുറുപ്പ്, ലാലി സജി, അജി പി. വര്‍ഗ്ഗീസ്, അഡ്വ. എസ്.ഷാജഹാന്‍, ശ്രീലക്ഷ്മി ബിനു, ബീനാ ബാബു, റോണി പാണംതുണ്ടില്‍, അനിതദേവി, ശോഭ തോമസ്, മഹേഷ് കുമാര്‍, ഗോപു കരുവാറ്റ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date