Post Category
അപേക്ഷ ക്ഷണിച്ചു
പി.എം.എഫ്.എം.ഇ പദ്ധതിയില്‍ ജില്ലയിലെ ഭക്ഷ്യ സംസ്കരണ മേഖലയില്‍ സംരംഭകരെ കണ്ടെത്തി അവരുടെ പദ്ധതി നിര്‍വഹണത്തിനാവശ്യമായ ടെക്നിക്കല്‍ സപ്പോര്‍ട്ട്, പ്രോജക്ടുകള്‍ തയ്യാറക്കല്, ബാങ്കുമായി ബന്ധപ്പെടുത്തി വായ്പ അനുവദിക്കല്‍ തുടങ്ങി കൈത്താങ്ങ് സഹായം ചെയ്യുന്നതിനായി ഗവണ്മെന്റ്, ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് റിട്ടയര്‍ ചെയ്തിട്ടുള്ളതോ, പ്രോജക്ട് നടത്തിപ്പില്‍ വൈദഗ്ദ്ധ്യം ഉള്ളവരോ, കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്നതോ ആയ ഭക്ഷ്യ സംസ്കരണ മേഖലയിലെ പ്രോജക്ട് നടത്തിപ്പിന് കൈത്താങ്ങ് സഹായം നല്കാന് സാധിക്കുന്ന ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യം ഉള്ളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം dicpathanamthitta@gmail.com ലേക്ക് അപേക്ഷ സര്‍പ്പിക്കണം.
date
- Log in to post comments