Post Category
ലേലം
ആലപ്പുഴ: കാര്‍ത്തികപള്ളി താലൂക്കില്‍ ആറാട്ടുപുഴ വില്ലേജില്‍ ബ്ലോക്ക് പഞ്ചായത്തില്‍ റിസര്‍വേ 201/2-ല്‍പെട്ട പുറമ്പോക്ക് വസ്തുവില്‍ വലിയഴീയ്ക്കല്‍ ഹാര്‍ബറിന് സമീപം ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി ഡ്രജ് ചെയ്ത് സൂക്ഷിച്ചിട്ടുള്ള ഏകദേശം 7296.75 ഘനമീറ്റര്‍ കായല്‍ മണ്ണ് മാര്‍ച്ച് ഒന്നിന് രാവിലെ 11 മണിക്ക് കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേലസമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഒരു ലക്ഷം രൂപ നിരതദ്രവ്യമായി കെട്ടിവയ്ക്കേണ്ടതാണ്. നിരതദ്രവ്യം കെട്ടിവെച്ചവര്ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ എന്ന് തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments