Skip to main content

കോള്‍ കേരള: ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളുടെ ഒന്നാം വര്‍ഷ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു

 

സ്‌കോള്‍-കേരള മുഖേനയുള്ള ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളുടെ 2018-20 ബാച്ചിലേക്കുള്ള ഒന്നാം വര്‍ഷ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു. പിഴ കൂടാതെ ഈ മാസം 14 വരെയും 60 രൂപ പിഴയോടെ 23 വരെയും ഫീസടച്ച് www.scolekerala.orgമുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍   ചെയ്യാം. പിഴ കൂടാതെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ ആഗസ്റ്റ് 23നകവും പിഴയോടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ 31നകവും നിര്‍ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ സ്‌കോള്‍-കേരളയുടെ സംസ്ഥാന ഓഫീസിലോ ബന്ധപ്പെട്ട ജില്ലാ ഓഫീസിലോ നേരിട്ടോ സ്പീഡ്/രജിസ്റ്റേഡ് തപാലിലോ ലഭ്യമാക്കണം. ഫോണ്‍: 0471 2342950, 2342271, 2342369.         (പിഎന്‍പി 2244/18)

date