Post Category
നെഹ്‌റു ട്രോഫി : വ്യാജ ടിക്കറ്റ് വിൽപ്പന തടയാൻ പ്രത്യോക സംഘം
ആലപ്പുഴ: 2018ലെ നെഹ്‌റു ട്രോഫി ജലമേളയ്ക്കുള്ള ടിക്കറ്റുകൾ (100 രൂപാ മുതൽ 3000 രൂപ വരെ) ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസിലും ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ലഭ്യമാണ്. വ്യാജ ടിക്കറ്റ് വിൽപ്പന തടയാൻ പോലീസ് - റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ മഫ്തിയിൽ വിന്യസിച്ചിട്ടുണ്ട്. ഓഗസ്‌ററ് 9,10,11 തീയതികളിൽ 50 പേർ അടങ്ങുന്ന സംഘം പരിശോധന നടത്തും. ഇത്തരത്തിലുള്ള ഏതെങ്കിലും കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ ക്രിമിനൽ കേസ് ഫയൽ ചെയ്യുന്നതായിരിക്കുമെന്ന് സബ് കളക്ടർ വി.ആർ കൃഷ്ണതേജ അറിയിച്ചു. വ്യാജ ടിക്കറ്റ് വിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 0477 2263441 , 8921755530 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
(പി.എൻ.എ. 2208/2018)
date
- Log in to post comments