Skip to main content

നെഹ്‌റുട്രോഫി: വോളണ്ടിയർമാർക്ക് പരിശീലനം ഇന്ന്

വള്ളംകളി കമന്ററി മത്സരം 

വേദി മാറ്റി

 

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേളയ്ക്ക്  മുന്നോടിയായി പബ്ലിസിറ്റി  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വള്ളംകളി കമന്ററി മത്സരം സംഘടിപ്പിക്കുന്നു.  ഓഗസ്റ്റ് 10 ന് രാവിലെ 10 ന് ആലപ്പുഴ മുല്ലയ്ക്കൽ ജുവൽ ഹാളിലേക്ക് മത്സരവേദിയും സമയവും മാറ്റിയിട്ടുണ്ട്. മത്സരത്തിൽ ഒന്നും രണ്ടും മുന്നും സ്ഥാനം നേടുന്നവർക്ക് പ്രശസ്തിപത്രവും ഫലകവും നൽകും. കൂടാതെ ഒന്നാം സ്ഥാനക്കാരന് മുല്ലയ്ക്ക്ൽ സം സം ജ്വലറി നൽകുന്ന സ്വർണ നാണയം സമ്മാനമായി ലഭിക്കും.  ഹയർസെക്കന്ററി, കോളേജ് വിദ്യാർഥികളെ ഒരു വിഭാഗമായി പരിഗണിച്ചാണ് മത്സരം. അഞ്ചു മിനിറ്റ് ആണ് സമയപരിധി.  കുട്ടനാട,് ആലപ്പുഴ, കളിവള്ളങ്ങൾ എന്നിവ പരാമർശിച്ചാണ് നെഹ്‌റു ട്രോഫി ജലമേളയുടെ കമന്ററിയാണ് അവതരിപ്പിക്കേത്.

  മലയാള പ്രയോഗങ്ങൾ മാത്രം ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.  ട്രാക്കിൽ ഗബ്രിയേൽ, ജവഹർ തായങ്കരി, കാരിച്ചാൽ, പായിപ്പാടൻ എന്നിവ മത്സരിക്കുന്നതായി സങ്കൽപ്പിച്ചാണ്  കമൻറ്ററി പറയേണ്ടത്. വാചകഘടന, പദശുദ്ധി, ഉച്ചാരണ മികവ് , ശബ്ദമികവ്  എന്നിവ വിജയിയെ നിശ്ചയിക്കുന്നതിന് മാനദണ്ഡമാകും. താല്പര്യമുള്ളവർ 10ന് രാവിലെ 9.30ന് രജിസ്‌ട്രേഷന് ഹാളിൽ എത്തിച്ചേരണം. കൂടുതൽ വിവരത്തിന് ജില്ല ഇൻഫർമേഷൻ ഓഫീസിലെ 0477-2251349 എന്ന നമ്പറിൽ വിളിക്കാം.

(പി.എൻ.എ. 2209/2018)

 

പുന്നമടക്കായലിൽ നടക്കുന്ന അറുപത്തിയാറാമത് നെഹ്‌റു ട്രോഫി ജലമേളയിൽ ജോലിക്ക് നിയോഗിച്ചിരിക്കുന്ന എല്ലാ ജീവനക്കാർക്കും വോളണ്ടിയർമാർക്കും ആലപ്പുഴ സബ് കളക്ടറുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു. ഇന്ന്(ഓഗസ്റ്റ് എട്ടിന്) വൈകുന്നേരം നാലുമണിക്കാണ് പരിശീലനം. ജോലിക്ക് നിയോഗിച്ചിരിക്കുന്ന എല്ലാ ജീവനക്കാരും വളണ്ടിയർമാരും അന്നേദിവസം,  ജീവനക്കാർ കറുപ്പ് ടീഷർട്ട് ധരിച്ചും വോളണ്ടിയർമാർ അവർക്ക് അനുവദിച്ചിരുന്ന ടീഷർട്ട് ധരിച്ചും ജലമേള നടക്കുന്ന പുന്നമടക്കായലിൽ ഫിനിഷിംഗ് പോയിന്റിന് സമീപം എത്തിച്ചേരണം. എന്ന് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറി സബ് കളക്ടർ അറിയിച്ചു.

(പി.എൻ.എ. 2210/2018)

date