Post Category
മത്സ്യ കൃഷി ധന സഹായം
ആലപ്പുഴ: പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ ജനകീയ മത്സ്യകൃഷി ചെയ്ത് വിളവ് നഷ്ടമായ കർഷകർ ആനുകൂല്യത്തിനായി 25നകം പഞ്ചായത്ത് എം ജി എൻ ആർ ജി എസ് ഓഫീസിൽ അപേക്ഷ നൽകണം.
(പി.എൻ.എ. 2214/2018)
കാർഷിക യന്ത്രവൽക്കരണ സഹായം
ചെങ്ങന്നൂർ:കൃഷി വകുപ്പിന്റെ കാർഷികയന്ത്രവൽക്കരണ സഹായ പദ്ധതി പ്രകാരം ബ്ലോക്കിലെ വിവിധ കൃഷിഭവനുകളിലെ ട്രാക്ടർ, ടില്ലർ, ബ്രഷ് കട്ടർ, ബെയ്‌ലർ, റീപ്പർ, സപ്രേയറുകൾ, കലപ്പകൾ, ചെയിൻ സോ, വീൽ ബാരോ', അലുമിനിയം ലാഡർ തൊട്ടി, പ്ലക്കർ തുടങ്ങിയ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ നൽകുന്നു. ആവശ്യമുള്ളവർ കൃഷിഭവനുകളുമായി ബന്ധപ്പെടണം.
(പി.എൻ.എ. 2215/2018)
date
- Log in to post comments