Post Category
പരിസ്ഥിതി പരിപാലന പരിശീലനത്തിന് അപേക്ഷിക്കാം
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പരിസ്ഥിതി പരിപാലന പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ഗവേഷണ സ്ഥാപനങ്ങള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അംഗീകൃത സന്നദ്ധ സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍/വകുപ്പുകള്‍ എന്നിവര്‍ക്ക് അപേക്ഷകള്‍ (ഇലക്ട്രോണിക് കോപ്പിയും ഉള്‍പ്പെടെ) നല്‍കാം. പരിശീലനവുമായി ബന്ധപ്പെട്ട ദൈനംദിന കാര്യപരിപാടികളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഡയറക്ടര്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശാസ്ത്ര ഭവന്, പട്ടം, തിരുവനന്തപുരം-695 004 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 10 നകം ലഭിക്കണം. വിശദവിവരങ്ങള്‍ www.kscste.kerala.gov.in ല്‍ ലഭിക്കും.
പി.എന്‍.എക്സ്.3487/18
date
- Log in to post comments