Skip to main content

പരിസ്ഥിതി പരിപാലന പരിശീലനത്തിന് അപേക്ഷിക്കാം

 

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പരിസ്ഥിതി പരിപാലന പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  അംഗീകൃത ഗവേഷണ സ്ഥാപനങ്ങള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അംഗീകൃത സന്നദ്ധ സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍/വകുപ്പുകള്‍ എന്നിവര്‍ക്ക് അപേക്ഷകള്‍ (ഇലക്‌ട്രോണിക് കോപ്പിയും ഉള്‍പ്പെടെ) നല്‍കാം.  പരിശീലനവുമായി ബന്ധപ്പെട്ട ദൈനംദിന കാര്യപരിപാടികളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.  ഡയറക്ടര്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശാസ്ത്ര ഭവന്‍, പട്ടം, തിരുവനന്തപുരം-695 004 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 10 നകം ലഭിക്കണം.  വിശദവിവരങ്ങള്‍ www.kscste.kerala.gov.in ല്‍ ലഭിക്കും.   

പി.എന്‍.എക്‌സ്.3487/18

date