Skip to main content

സംരംഭകത്വ വികസന പരിശീലനം

 

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 25നും 50നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍ക്കായി (35ന് മേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ ഈ വിഭാ ഗത്തില്‍പ്പെടും) ത്രിദിന സംരംഭകത്വ വികസന പരിശീലന പരിപാടി നടത്തുന്നു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയ പട്ടികജാതി കോര്‍പ്പറേഷന്‍ വഴി നാല് ശതമാനം പലിശനിരക്കില്‍ 10 ലക്ഷം രൂപ വരെ സ്വയംതൊഴില്‍ വായ്പ നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കും. അപേക്ഷകയുടെ കുടുംബവാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. 

താത്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ (www.kswdc.org) \ിന്നും സ്വയംതൊഴില്‍ അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകളോടൊപ്പം (വിധവ/വിവാഹമോചിത തെളിയിക്കുന്ന രേഖ ഉള്‍പ്പെടെ)  മേഖല മാനേജര്‍, സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, ടി.സി. 15/1942(2) ലക്ഷ്മി, ഗണപതികോവിലിന് സമീപം, വഴുതക്കാട്, തൈക്കാട് പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍  ആഗസ്റ്റ് 20ന് മുമ്പ് ലഭ്യമാക്കണം. ഫോണ്‍: 0471 2328257. 

                                                                                (പിഎന്‍പി 2270/18)

date