Post Category
നവമാധ്യമ ശില്പശാല നാളെ (10) തുടങ്ങും
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും അടൂര്‍ ബോധിഗ്രാമും സംയുക്തമായി സംഘടിപ്പിക്കുന്ന നവമാധ്യമ ശില്പശാല നാളെ (10) അൂെരില് നടക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ ബോര്‍ഡ് വൈസ്ചെയര്‍മാന്‍ പി.ബിജു അധ്യക്ഷത വഹിക്കും. എം.ജി.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. പി.ബി.ഹര്‍ഷകുമാര്‍, ആര്.എസ്.കണ്ണന്, എ.ആര്.അജീഷ് കുമാര്‍, സി.പ്രവീണ്‍, ജോണ്‍ സാമുവല്‍, ബിജു കുര്യന്, ആര്.ജയന് തുടങ്ങിയവര്‍ സംസാരിക്കും.
സച്ചിദാനന്ദന്, ബെന്യാമിന്, സണ്ണിക്കുട്ടി എബ്രഹാം, പി.എം.മനോജ്, ഡോ.ഷാഹിദ കമാല്‍, ഡോ.ഷാജി ജേക്കബ്, ഡോ.കെ.ബി.സെല്‍വമണി, കെ.എ.ഷാജി, രാജീവ് ദേവരാജ് തുടങ്ങിയവര്‍ ക്ലാസുകളിലും സംവാദങ്ങളിലും പങ്കെടുക്കും.
ആഗസ്റ്റ് 12ന് ശില്പശാല സമാപിക്കും. (പിഎന്‍പി 2271/18)
date
- Log in to post comments