ഏനാദിമംഗലം പഞ്ചായത്തില്‍ സാറ്റലൈറ്റ് ഐടി പാര്‍ക്ക് വരുന്നു
ഏനാദിമംഗലം പഞ്ചായത്തില്‍ വ്യവസായ ഐടി പാര്‍ക്ക്, ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുന്നു. തിരുവനന്തപുരം, കൊച്ചി ഐടി പാര്‍ക്കുകളെ ബന്ധിപ്പിച്ചുകൊണ്ട് സാറ്റലൈറ്റ് ഐടി പാര്‍ക്കാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. പറക്കോട് പഞ്ചായത്തിന്റെ മേല്‍ നോട്ടത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. പദ്ധതിയുടെ രൂപരേഖ തയ്യാറയതിന് ശേഷം ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. ഇളമണ്ണൂര്‍ ഡിവിഷനില്‍പ്പെട്ട പൂതങ്കരയിലാണ് ഐടിപാര്‍ക്കും ഇന്‍ഡോര്‍ സ്‌റ്റേഡിയവും നിര്‍മ്മിക്കുന്നത്. ഇതിനായി ഏഴ് ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള പ്രാരംഭ നടപടികള്‍ക്കാണ് തുടക്കമായിരിക്കുന്നത്. കല്ലട ജലസേചന പദ്ധതിയുടെ ഡംബിങ്് യാര്‍ഡായി ഉപയോഗിച്ചിരുന്ന അഞ്ചേക്കര്‍ സ്ഥലത്താണ് ഐടി പാര്‍ക്ക് സ്ഥാപിക്കുന്നത്. പൂതങ്കര ജിപിഎം യു.പി സ്‌കൂളിന് കിഴക്ക് അങ്കണവാടിയോട് ചേര്‍ന്ന രണ്ടേക്കാര്‍ സ്ഥലത്ത് ഇന്‍ഡോര്‍ സ്‌റ്റേഡിയവും നിര്‍മ്മിക്കും. റവന്യു, കെ.ഐ.പി, സര്‍വേ ഉദ്യോഗസ്ഥരാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സ്ഥലം വിട്ടുകിട്ടുന്നതിന് അനുസരിച്ച് ഐടി പാര്‍ക്കിനും സ്റ്റേഡിയത്തിനും വേണ്ടി പദ്ധതി തയ്യാറാക്കും. തുടര്‍ന്ന് ഫണ്ട് വകയിരുത്തുവാനുമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം. കൂടുതല്‍ പേര്‍ക്ക് ജോലിസാധ്യതയാണ് ലക്ഷ്യമിടുന്നത്. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കായിക ആരോഗ്യ കേന്ദ്രവും ആരോഗ്യസംരക്ഷണ പരിശീലനവും ഉണ്ടാകും. ഏഴ് ഏക്കര്‍ സ്ഥലത്തില്‍ രണ്ടേക്കറില്‍ സ്റ്റേഡിയം, ഹെല്‍ത്ത് ക്ലബ്ബ്, മള്‍ട്ടിപര്‍പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവ നിര്‍മ്മിക്കും. ബാക്കി അഞ്ച് ഏക്കറിലായിരിക്കും സാറ്റലൈറ്റ് ഐടി പാര്‍ക്ക് നിര്‍മ്മിക്കുക.
(പിഎന്‍പി 2272/18)
- Log in to post comments