ലൈഫ് മിഷന്‍: രണ്ടാം ഘട്ടത്തില്‍ 1218 ഗുണഭോക്താക്കള്‍ക്ക് ഒന്നാം ഗഡു അനുവദിച്ചു രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ച ആദ്യ വീടിന്റെ താക്കോല്‍ദാനം 17ന്
എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം ജില്ലയില്‍ പുരോഗമിക്കുന്നു. ഭൂമിയുള്ളവരും എന്നാല്‍ വീടില്ലാത്തവരുമായ ആളുകള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. വിവിധ ഭവനപദ്ധതികളില്‍ അനുവദിച്ച് പണി പൂര്‍ത്തിയാകാതിരുന്ന 1213 വീടുകളില്‍ 1132 വീടുകള്‍ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. ലൈഫ് മിഷന്റെ രണ്ടാം ഘട്ടത്തില്‍ 3985 പേരാണ് ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ ഒന്നാം ഘട്ടത്തില്‍ വീടിന് അര്‍ഹതയുള്ള 2984 പേരില്‍ 1233 പേര്‍ കരാര്‍ വച്ച് ജോലികള്‍ ആരംഭിച്ചു. 1218 പേര്‍ക്ക് ഒന്നാം ഗഡുവും 187 പേര്‍ക്ക് രണ്ടാം ഗഡുവും അനുവദിച്ചു. മൂന്ന് പേര്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു.
ഇത്തരത്തില്‍ ലൈഫ് മിഷന്റെ രണ്ടാം ഘട്ടത്തില്‍ പണി പൂര്‍ത്തീകരിച്ച ആദ്യ വീടായ കവിയൂര്‍ പഞ്ചായത്തിലെ ശ്രീലത സതീഷ് കുമാറിന്റെ വീടിന്റെ താക്കോല്‍ദാനം ഈ മാസം 17 ന് ജലവിഭവവകുപ്പ് മന്ത്രി മാത്യു.ടി.തോമസ് കവിയൂരില്‍ \ിര്‍വഹിക്കും. കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്തംഗം എസ്.വി സുബിന്‍, {ഗാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ജി.ശകുന്തള, ഇ.സി.കുഞ്ഞൂഞ്ഞമ്മ, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍ അബൂബക്കര്‍ സിദ്ദിഖ്, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.ഹരി, വിവിധ രാഷ്ട്രീയകക്ഷി {പതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ലൈഫ് മിഷന്‍ പദ്ധതിയിന്‍ കീഴില്‍ \ാല് ലക്ഷം രൂപയാണ് വീട് നിര്‍മാണത്തിനായി നാല് ഗഡുക്കളായി ഓരോ കുടുംബത്തിനും അനുവദിക്കുന്നത്. കൂടാതെ തൊഴിലുറപ്പ് പദ്ധതിയിന്‍ കീഴില്‍ തൊണ്ണൂറ് ദിവസത്തെ വേതനം ഓരോ കുടുംബത്തിനും അധികമായി നല്‍കുന്നുണ്ട്. ഇതുവഴി 24390 രൂപയാണ് വീട് നിര്‍മിക്കുന്ന ഓരോ കുടുംബത്തിനും ലഭിക്കുന്നത്. ഇതിനുപുറമേ ഓരോ ഗുണഭോക്തൃ കുടുംബത്തിനും 1200 ഇഷ്ടികകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള പദ്ധതിയും തയാറായിട്ടുണ്ട്. (പിഎന്‍പി 2273/14)
- Log in to post comments