കോഴഞ്ചേരി താലൂക്കില്‍ 157 മുന്‍ഗണനാകാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലാക്കി
കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നും അനര്‍ഹമായി കൈവശം വച്ചിരുന്ന 157 മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇനിയും മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരുടെ കാര്‍ഡുകള്‍ പിടിച്ചെടുത്ത് അനധികൃതമായി വാങ്ങിയ റേഷന്‍ സാധനങ്ങളുടെ കമ്പോളവില ഈടാക്കുകയും കാര്‍ഡുടമകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. 1000 ച.അടി വിസ്തീ ര്‍ണമുള്ള വീട്, ഒരേക്കര്‍ ഭൂമി, സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, പാര്‍ട്ട്ടൈം ഒഴികെയുള്ള സര്‍ക്കാര്‍ പെന്ഷന് വാങ്ങുന്നവര്‍, സ്വദേശത്തോ വിദേശത്തോ ജോലിയുള്ള 25000 രൂപ പ്രതിമാസം ശമ്പളമുള്ളവര്‍, ആദായ നികുതി നല്കുന്നവര്, മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവര്‍ തുടങ്ങിയവര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഉടന്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പൊതുവിഭാ ഗത്തിലേക്ക് മാറണം. ഇത്തരത്തില്‍ മാറാത്തവര്‍ക്കെതിരെ റേഷനിംഗ് ആക്ട് പ്രകാരം നിയമനടപടികള്‍ ആരംഭിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. (പിഎന്‍പി 2276/18)
- Log in to post comments