Skip to main content

ആനുകൂല്യം വര്‍ധിപ്പിച്ചു

 

കേരള ഷോപ്‌സ് ആന്റ് കോമെഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും നല്‍കി വരുന്ന ആനുകുല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍മക്കളുടെയും സ്ത്രീ അംഗങ്ങളുടെയും വിവാഹ ചിലവിനായി നല്‍കി വരുന്ന ആനുകൂല്യം 5000 രൂപയില്‍ നിന്നും 7500- രൂപയായി വര്‍ദ്ധിപ്പിച്ചു. മൂന്ന് വര്‍ഷെമെങ്കിലും \ിധിയിലേക്ക് അംശദായം അടച്ച പുരുഷ അംഗങ്ങളുടെ വിവാഹ ചിലവിനായി 5000 രൂപയുടെ ആനുകൂല്യം പുതിയതായി അനുവദിച്ചു. അംഗത്തിന്റെയോ അംഗത്തിന്റെ കുടുംബാംഗങ്ങളുടേയോ മരണാനന്തര ചെലവിനത്തില്‍ നല്‍കി വരുന്ന തുക 1000 രൂപയില്‍നിന്നും 5000 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0468-2223169.         (പിഎന്‍പി 2278/18)

date