Skip to main content

എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം -  ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

 

പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകളെല്ലാം സ്മാര്‍ട്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ഏനാത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ. വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ മെച്ചപ്പെടണം. മികച്ച ഭൗതിക സൗകര്യങ്ങള്‍ ഉറപ്പാകുന്നതോടെ ജീവനക്കാരുടെ മനോഭാവത്തിലും മാറ്റമുണ്ടാകും.  ഘട്ടംഘട്ടമായി ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളെയും സ്മാര്‍ട്ടാക്കുന്നതിനുള്ള നടപടികളാണ് നടന്നുവരുന്നതെന്നും എംഎല്‍എ പറഞ്ഞു. 

ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഡിഎം പി.റ്റി.എബ്രഹാം, ജില്ലാ പഞ്ചായത്തംഗം ബി.സതികുമാരി, ആര്‍ഡിഒ എം.എ.റഹിം, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ചന്ദ്രമതി രവി, രമ ജോഗീന്ദര്‍, പഞ്ചായത്ത് വൈസ്പ്രസിഡന്റ് സരസ്വതി ഗോപി, എ.പി.ജയന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

റവന്യു വകുപ്പിന്റെ ഫണ്ടില്‍ നിന്നും അനുവദിച്ച 44ലക്ഷം രൂപ ഉപയോഗിച്ചാണ് ഏനാത്ത് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. 1470 സ്‌ക്വ.ഫീറ്റില്‍ രണ്ട് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള സേവനങ്ങളും മെച്ചപ്പെട്ട  ഭൗതിക സാഹചര്യങ്ങളും ഇതോടെ ലഭ്യമാകും. നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.                     (പിഎന്‍പി 2281/18)

date