Post Category
മുൻകുറ്റവാളികൾക്ക് ധനസഹായം അപേക്ഷ 31 വരെ
ആലപ്പുഴ: മുൻകുറ്റവാളികൾ, എക്സ് പ്യൂപിൾ, പ്രൊബേഷണർമാർ, എക്സ് ഇൻമേറ്റ്സ് , കുറ്റവാളികളുടെ ആശ്രിതർ എന്നിവർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ സാമൂഹികനീതി വകുപ്പ് ജില്ല പ്രൊബേഷൻ ഓഫീസ് മുഖേന ധനസഹായം നൽകുന്നു. അർഹരായവർ ഓഗസ്റ്റ് 31 നകം ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ല പ്രൊബേഷൻ ഓഫീസിൽ അപേക്ഷിക്കണം. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരത്തിനുമായി ഓഫീസിലോ 0477-2238450 എന്ന നമ്പറിലോ ബന്ധപ്പെടാം.
(പി.എൻ.എ. 2224/2018)
ലേലം
ആലപ്പുഴ. വാണിജ്യ നികുതി കുടിശിക ഈടാക്കുന്നതിനായി അമ്പലപ്പുഴ താലൂക്കിൽ മണ്ണഞ്ചേരി വില്ലേജിൽ ബ്ളോക്ക് നാലിൽ റീസർവ്വേ 507/9-1ൽപ്പെട്ട 2.03 ആർസ് വസ്തു (റ്റി.പി. 15357) ഓഗസ്റ്റ് 29ന് രാവിലെ 11ന് മണ്ണഞ്ചേരി വില്ലേജാഫീസിൽ പരസ്യമായി ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 0477-2251250.
(പി.എൻ.എ. 2225/2018)
date
- Log in to post comments