Skip to main content

കക്കിഡാം : അതീവ ജാഗ്രതാ നിര്‍ദേശം

കെ എസ് ഇ ബിയുടെ അധീനതയിലുള്ള ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ജലസംഭരണിയിലെ അധിക ജലം ഇന്ന് (9ന്) 11.30 നും 12. 30 നും ഇടക്ക് ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി തുറന്ന് വിടും. ഇത് മൂലം കക്കി, പമ്പ നദികളിലെ ജലനിരപ്പ് ഏകദേശം ഒന്നര മീറ്ററോളം ഉയരും. തുറന്നു വിടുന്ന ജലം പമ്പ/കക്കി നദിയിലൂടെ പുറത്തേക്ക് ഒഴുകി രണ്ട് മണിക്കൂറിനകം ശബരിമല തീര്‍ഥാടന കേന്ദ്രമായ പമ്പ ത്രിവേണിയില്‍ എത്തിച്ചേരും. ഈ സാഹചര്യത്തില്‍ ആനത്തോട് ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിലുള്ളവരും കക്കി, പമ്പ നദികളുടെ ഇരുകരകളിലും ഉള്ളവരും ത്രിവേണി പമ്പ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും ശബരിമല തീര്‍ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക് ടര്‍ പി ബി നൂഹ് അറിയിച്ചു.

date