പ്രളയക്കെടുതി: കേന്ദ്രസംഘം ഇന്ന് (10ന്) ജില്ലയില്‍
ജില്ലയിലെ പ്രളയക്കെടുതി വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എ.വി.ധര്‍മറെഡ്ഡിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കേന്ദ്ര സംഘം ഇന്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും. രാവിലെ ഒമ്പതിന് തിരുവല്ലയില്‍ ജില്ലാ കളക്ടറുമായി സംഘം കൂടിക്കാഴ്ച നടത്തി പ്രളയക്കെടുതി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും. അതിന് ശേഷം വിവിധ ദുരിതബാധിത പ്രദേശങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും. കേന്ദ്ര ധനകാര്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്.സി.മീന, തീരദേശ മണ്ണൊലിപ്പ് ഡയറക്ടര്‍ പി.തങ്കമണി എന്നിവരാണ് സംഘത്തിലുള്ളത്. ഏഴംഗങ്ങളുള്ള സംഘമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേരളത്തിലെ പ്രളയക്കെടുതികള്‍ വിലയിരുത്തുന്നതിന് സംസ്ഥാനത്ത് എത്തിയിട്ടുള്ളത്.
ജില്ലയിലെ 22 വില്ലേജുകളില്‍ പ്രളയക്കെടുതി മൂലം ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച തിരുവല്ല താലൂക്കിലെ നിരണം, പെരിങ്ങര, കടപ്ര, നെടുമ്പ്രം, കാവുംഭാഗം എന്നീ വില്ലേജുകളിലെ പ്രളയദുരിത ബാധിത മേഖലകളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില പ്രളയക്കെടുതികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കേന്ദ്ര സംഘത്തിന് കൈമാറും. (പിഎന്‍പി 2287/18)
- Log in to post comments