സപ്ലൈകോയുടെ ഓണം-ബക്രീദ് ജില്ലാ ഫെയര്‍ ഉദ്ഘാടനം നാളെ (11)
സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള ഓണം-ബക്രീദ് ജില്ലാ ഫെയറിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ വനം-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആദ്യവില്‍പ്പന നിര്‍വഹിക്കും. നഗരസഭാധ്യക്ഷ രജനി പ്രദീപ്, ഉപാധ്യക്ഷന്‍ പി.കെ.ജേക്കബ്, ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്.ബീന, സപ്ലൈകോ മേഖലാ മാനേജര്‍ ബി.ജ്യോതികൃഷ്ണ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.പി.ഉദയഭാനു, എ.പി.ജയന്‍, ബാബുജോര്‍ജ്, അശോകന്‍ കുളനട തുടങ്ങിയവര്‍ പങ്കെടുക്കും.
നാളെ മുതല്‍ 24 വരെയാണ് പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ ഓണം-ബക്രീദ് ജില്ലാ ഫെയര്‍ നടക്കുന്നത്. പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി, പച്ചക്കറി, ഏത്തക്കായ തുടങ്ങിയവ പൊതുവിപണിയെ അപേക്ഷിച്ച് വിലക്കുറവില്‍ ലഭ്യമാക്കും. കയര്‍ഫെഡ്, കുടുംബശ്രീ, ഹോര്‍ട്ടികോര്‍പ്പ്, കേരള സോപ്‌സ്, വനം വകുപ്പ് തുടങ്ങിയവയുടെ സ്റ്റാളുകളും ഫെയറിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കും. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ രാത്രി എട്ട് വരെയാണ് ഫെയര്‍ നടക്കുക.
(പിഎന്‍പി 2288/18)
- Log in to post comments