Skip to main content

മൃഗസംരക്ഷണ ക്യാമ്പ് നടത്തി

മഴക്കെടുതി മൂലം കന്നുകാലികള്‍ക്കുണ്ടായ വിവിധ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റേയും ജില്ലാ ഐ.സി.എ.ആര്‍ കൃഷിവിജ്ഞാന കേന്ദ്രം , നിരണം ഗ്രാമപഞ്ചായത്ത്, മൃഗാശുപത്രി എന്നിവയുടെ നേതൃത്വത്തില്‍ ക്യാമ്പ് നടത്തി. നിരണം ശിശുവിഹാറിലാണ് ക്യാമ്പ് നടന്നത്. ടി.ടി.കെ ഹെല്‍ത്ത് കെയര്‍, വിര്‍ബാക് ആനിമല്‍ ഹെല്‍ത്ത് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. ക്യാമ്പിന്റെ ഭാഗമായി 123 ക്ഷീരകര്‍ഷകര്‍ക്ക് മരുന്ന്, പുല്‍ക്കെട്ട്,തീറ്റപ്പുല്‍ക്കണ എന്നിവ വിതരണം ചെയ്തു. അപ്പര്‍കുട്ടനാടന്‍ മേഖലയിലെ നിരണം, പെരിങ്ങര, കടപ്ര, നെടുമ്പ്രം, കുറ്റൂര്‍ പഞ്ചായത്തുകളിലായി ഇതുവരെ 86 ലക്ഷം രൂപയുടെ നഷ്ടം മൃസംരക്ഷണ മേഖലയിലുണ്ടായതായി കണക്കാക്കുന്നു. അടിയന്തര ദുരിതാശ്വാസത നടപടിക്കായി 20 ലക്ഷം രൂപ മൃഗസംരക്ഷണ വകുപ്പിന് അനുവദിച്ചിട്ടുണ്ട്. 
\ിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാപ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് മറിയാമ്മ മത്തായി, വാര്‍ഡ് മെമ്പര്‍മാരായ ജോളി വര്‍ഗീസ്, റേച്ചല്‍ മാത്യു, ബാലകൃഷ്ണന്‍ പി.എം പത്തനംതിട്ട കാര്‍ഡ് കൃഷി വിജ്ഞാനകേന്ദ്രം തലവന്‍ ഡോ.സി.പി.റോബര്‍ട്ട്, മൃഗസംരക്ഷണ വകുപ്പ് സീനിയര്‍ വെറ്റിനറി സര്‍ജന്‍ ബീനാ എലിസബത്ത്, നിരണം വെറ്റിനറി സര്‍ജന്‍ ഡോ.റൂണ്‍ മറിയം മത്തായി , ഡോ.ബെന്‍സി എന്നിവര്‍ പങ്കെടുത്തു.                                             (പിഎന്‍പി 2293/18)
 

date