Post Category
കക്കി-ആനത്തോട് ഡാം തുറന്നു
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി കക്കി-ആനത്തോട് ഡാമിലേക്ക് ഒഴുകിവരുന്ന അധികജലം പുറത്തുകളയുന്നതിനായി ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകളില്‍ മാധ്യഭാഗത്തെ രണ്ട് ഷട്ടറുകള്‍ താത്ക്കാലികമായി 7.5 സെ.മീ വീതം ഉയ ര്‍ത്തി അധികജലം കക്കി ആറിലേക്ക് ഒഴുക്കിവിടുന്നു. ജലനിരപ്പ് കെഎസ്ഇബി അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. ജലവിതാനം കൂടുതല്‍ ഉയരുകയാണെങ്കില്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി നിയന്ത്രണവിധേയമാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
(പിഎന്‍പി 2295/18)
date
- Log in to post comments