Skip to main content

വിഷു വിപണനമേള ആരംഭിച്ചു

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും നേതൃത്വത്തിലുള്ള വിഷുവിപണന മേള ആരംഭിച്ചു. പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ്എസ്. ഹാരീസ് മേള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജി. രാജേന്ദ്രന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലേഖപ്രഭ, വാര്‍ഡ് അംഗങ്ങള്‍, ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 14 വരെയാണ് വിപണന മേള. കണിവയ്ക്കുന്നതിനുള്ള കിറ്റ് വിതരണം ഓര്‍ഡര്‍ അനുസരിച്ച് 14ന് വിതരണം ചെയ്യും.
 

date