Skip to main content

സൗജന്യ തിമിരരോഗ നിർണയ ക്യാമ്പ് നടത്തി

ജില്ല അന്ധതാ നിവാരണ സൊസൈറ്റിയും സഞ്ചരിക്കുന്ന നേത്ര വിഭാഗവും ആർ.എച്ച്.റ്റി.സി ചെട്ടികാടും പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റും സംയുക്തമായി സൗജന്യ തിമിര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. മണ്ണഞ്ചേരി ഐ.ടി.സി. സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ഹാളിൽ നടന്ന ക്യാമ്പ് ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ്  ഉദ്‌ഘാടനം ചെയ്തു. ആർ.എച്.ടി.സി. അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ ഡോ. എൽ.കെ. ഗായത്രി മുഖ്യപ്രഭാഷണം നടത്തി. നേത്ര രോഗങ്ങളെക്കുറിച്ച് ഡോ. എൻ.എ. നവജീവൻ ക്ലാസ് നയിച്ചു.

ക്യാമ്പിൽ 75പേരെ പരിശോധിച്ചതിൽ 10 തിമിര രോഗികളെ കണ്ടെത്തുകയും 32 പേർക്ക് കണ്ണടകൾക്കായി ശുപാർശ ചെയ്യുകയും ചെയ്തു.

ചടങ്ങിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് റ്റി.വി. അജിത്കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ്‌ ജുമൈലത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  വി.എം.ഗീതകുമാരി, ധനലക്ഷ്മി, ഉല്ലാസ്, മുഹമ്മദ്‌ താഹിർ, കലേഷ് ചന്ദ്രൻ, വൈ.സാദിഖ്, ട്രസ്റ്റ് ചെയർമാൻ പി. വിനീതൻ, ഒപ്‌റ്റോമെട്രിസ്റ് വി.കെ സുധീഷ്കുമാർ, വി.എസ് ആനന്ദകുമാർ, മജീദ് തുടങ്ങിയവർ പങ്കെടുത്തു.

date