വിവിധ തോടുകളുടെ നവീകരണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
പാണാവള്ളി ഗ്രാമപഞ്ചായത്തിലെ കുഴിക്കര- ആന്നലത്തോട്, നാൽപ്പത്തെണ്ണീശ്വരം- കരിപ്പായിത്തോട് എന്നിവയുടെ നവീകരണോദ്ഘാടനം ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് തോടുകളുടെ നവീകരണം നടത്തുന്നത്. ഫിഷറീസ് വകുപ്പ് മുഖേന 32.55 ലക്ഷം രൂപ മുടക്കിയാണ് തോടുകൾ നവീകരിക്കുന്നത്. വേമ്പനാട്ട് കായലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന പാണാവള്ളി ഗ്രാമപഞ്ചായത്തിന്റെ തീരപ്രദേശങ്ങളിലെ വെള്ളക്കെട്ടു പരിഹരിക്കാൻ ഇതുവഴി സാധിക്കും.
നാൽപ്പത്തെണ്ണീശ്വരം കലുങ്കിന് സമീപം നടന്ന ചടങ്ങിൽ ദലീമ ജോജോ എം.എൽ.എ. അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി വിശിഷ്ടാഥിതിയായി പങ്കെടുത്തു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ്, വൈസ് പ്രസിഡന്റ് കെ.ഇ. കുഞ്ഞുമോൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഹരീഷ്മ വിനോദ്, ജി. ധനേഷ് കുമാർ, എസ്. രാജിമോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വിവേകാനന്ദ, അഡ്വ. വി.ആർ. രജിത, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രമേശ് ശശിധരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിവർ പങ്കെടുത്തു.
- Log in to post comments