Skip to main content

വെണ്ണിക്കുളം എം.വി.ജി.എം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജ് പുതിയ അക്കാഡമിക് ബ്ലോക്ക് ഉദ്ഘാടനം ഏപ്രില്‍ 25ന്

വെണ്ണിക്കുളം എം.വി.ജി.എം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിന്റെ പുതിയ അക്കാഡമിക് ബ്ലോക്ക് ഉദ്ഘാടനം ഏപ്രില്‍ 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് - സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്.
അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ പി. ബീന,  ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍,  ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
1984-ല്‍ സ്ഥാപിതമായ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മെമ്മോറിയല്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ് പത്തനംതിട്ട ജില്ലയുടെ വികസന കുതിപ്പില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ള ഒരു സ്ഥാപനമാണ്. ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, കംപ്യുട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ നാല് വിഭാഗങ്ങളിലായി കേരളത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച സംഭാവനകളാണ് കോളേജ് നല്‍കി വരുന്നത്. കേരള സര്‍ക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്.
 

date