Post Category
ഓപ്പൺ ഫോറവും പ്രോജക്ട് റിപ്പോർട്ട് ക്യാമ്പും ഇന്ന് - മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ
കേരളം പ്രദർശന വിപണന മേളയിൽ വാണിജ്യ വകുപ്പിൻറെ നേതൃത്വത്തിൽ ഇന്ന് (20) വൈകിട്ട് മൂന്നിന് ഓപ്പൺ ഫോറവും പ്രോജക്ട് റിപ്പോർട്ട് ക്യാമ്പും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പിൻറെ ഡി.പി.ആർ ക്ലിനിക്കിലാണ് സംരംഭകർക്ക് കാര്യങ്ങൾ വിശദീകരിച്ച് നൽകുന്നതിനായി പ്രത്യേക പരിപാടി നടത്തുന്നത്. എല്ലാ മാധ്യമ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.
date
- Log in to post comments