Skip to main content

ആഞ്ഞിലിപ്ര ഗവൺമെൻറ് യു.പി.എസിൽ പുതിയ കെട്ടിട നിർമ്മാണത്തിനായി ഒരു കോടി രൂപ അനുവദിച്ചു: യു.പ്രതിഭ എം.എൽ.എ. 

 ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ ആഞ്ഞിലിപ്ര ഗവൺമെൻറ് യു.പി.എസിന് പുതിയ കെട്ടിട നിർമ്മാണത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി യു. പ്രതിഭ എം.എൽ.എ. അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. 118 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിലെ നിലവിലുള്ള കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലാണ്. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങളിലൂടെ നിലവിൽ150 ഓളം വിദ്യാർഥികൾ  ഇവിടെ പഠിക്കുന്നുണ്ട്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായും എം.എൽ.എ. പറഞ്ഞു.

date