Skip to main content

സ്‌കൂൾ ഡയറി ക്ലബ്

ആലപ്പുഴ :  സംസ്ഥാന ക്ഷീരവികസന വകുപ്പും പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്‌കൂളും ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്തും ചേർന്ന് സ്‌കൂൾ ഡയറി ക്ലബ് തുടങ്ങി. സജി ചെറിയാൻ എം.എൽ.എ  ഉദ്ഘാടനം  ചെയ്തു. ചെങ്ങന്നൂർ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് എൻ സുധാമണി അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ക്ഷീരവികസന ഓഫീസർ രഘുനാഥൻ നായർ പദ്ധതി വിശദീകരണം നടത്തി. എസ്.എസ.്എൽ.സി ,പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ ഹയർ സെക്കണ്ടറി റീജയണൽ ഡപ്യൂട്ടി ഡയറക്ടർ ആർ ജെസ്സി ആദരിച്ചു.പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവൻകുട്ടി ഐലാരത്തിൽ, ബ്ലോക്കു വൈസ് പ്രസിഡന്റ് ജി വിവേക് ,സ്‌കൂൾ മാനേജർ വി എസ് ഉണ്ണികൃഷ്ണപിള്ള, സ്‌കൂൾ പ്രിൻസിപ്പൽ എം സി അംബിക കുമാരി,  ബിപിഒ ജി. കൃഷ്ണകുമാർ പി ടി എ പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവർ  പങ്കെടുത്തു 

 

 

(പി.എൻ.എ 2261/2018)

date