Post Category
മുന്‍സിഫ് മജിസ്‌ട്രേറ്റ് പരീക്ഷാ പരിശീലനം
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിയമബിരുദധാരികള്‍ക്ക് സബോര്‍ഡിനേറ്റ് ജുഡ്യഷ്യറിയില്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് തസ്തികയില്‍ നിയമനം ലഭിക്കുന്നതിന് കേരള ഹൈക്കോടതി നടത്തുന്ന മുന്‍സിഫ് മജിസ്‌ട്രേറ്റ് പ്രവേശന പരീക്ഷയ്ക്ക് തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജ് മുഖേന പരിശീലനം നല്‍കുന്നതിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക്, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഈ മാസം 15നകം അപേക്ഷിക്കണം. ഫോണ്‍: 0468 2322712.
(പിഎന്‍പി 2333/18)
date
- Log in to post comments