Skip to main content

സിവില്‍ സര്‍വീസ് മീറ്റ്

 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന സിവില്‍ സര്‍വീസ് മീറ്റ് ഈ മാസം 16,17 തീയതികളില്‍ നടക്കും. ജില്ലാ സ്റ്റേഡിയത്തില്‍ 16ന് രാവിലെ ഒമ്പതിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് മീറ്റ് ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ രജനി പ്രദീപ് പതാക ഉയ ര്‍ത്തും. വൈസ് ചെയര്‍മാന്‍ പി.കെ.ജേക്കബ്, നഗരസഭാംഗം പി.കെ.അനീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.ആര്‍.അജീഷ് കുമാര്‍, മാനോജ് കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സി.പി.സെബാസ്റ്റ്യന്‍, വിവിധ സര്‍വീസ് സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.          (പിഎന്‍പി 2343/18)

date