Skip to main content
വിവാഹ ധനസഹായം ലഭിക്കും; സുജാതയുടെ കണ്ണീരൊപ്പി അദാലത്ത്

വിവാഹ ധനസഹായം ലഭിക്കും; സുജാതയുടെ കണ്ണീരൊപ്പി അദാലത്ത്

എൻപത് ശതമാനം ശ്രവണ പരിമിതി നേരിടുന്ന സുജാത നിസ്സഹായതയോടെയാണ് കാർത്തികപള്ളി താലൂക്ക്തല അദാലത്ത് വേദിയിലെത്തിയത്. തന്റെ ഏക മകളുടെ വിവാഹം ആറ് മാസം മുമ്പാണ് കഴിഞ്ഞത്. കല്യാണം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ  അപേക്ഷിച്ചാൽ മാത്രമേ 'പരിണയം' പദ്ധതി പ്രകാരമുള്ള ധനസഹായം ലഭിക്കു. ഭിന്നശേഷിക്കാരായവരുടെ പെൺമക്കളുടെ വിവാഹ ആവശ്യത്തിനായി സാമൂഹ്യ നീതി നടപ്പിലാക്കിയ പദ്ധതിയാണ് പരിണയം. എന്നാൽ അപേക്ഷ നൽകാൻ ഉണ്ടായ കാലതാമസം ധനസഹായം ലഭിക്കുന്നതിൽ നിന്ന് ഇവരെ അയോഗ്യയാക്കി. സാമ്പാത്തികമായി ഒരുപാട് ബുദ്ധിമുട്ട്  അനുഭവിക്കുന്ന കുടുംബമാണ് സുജാതയയുടേത്. തന്റെ പ്രശ്നത്തിന് ഒരു പരിഹാരം തേടിയാണ് സുജാത അദാലത്തിന് എത്തിയത്.

മന്ത്രിമാരുടെ നിർദ്ദേശത്തെത്തുടർന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ കത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യ നീതി ഡയറക്ടർ സുജാതയ്ക്കു ധന സഹായം അനുവദിക്കാൻ തീരുമാനമെടുത്തു. ഇത് പ്രകാരം മുപ്പത്തിനായിരം രൂപ നൽകാനുള്ള അനുമതിയുടെ ഉത്തരവ് സുജാതയ്ക്കു മന്ത്രി പി. പ്രസാദ് അദാലത്ത് വേദിയിൽ വെച്ച് കൈമാറി.

date