Skip to main content

ആലപ്പുഴ സമ്പൂർണ്ണ ശുചിത്വ മണ്ഡലം: ഒന്നാംഘട്ട പ്രഖ്യാപനം മന്ത്രി എം ബി രാജേഷ് ഇന്ന് നിർവഹിക്കും

"വൃത്തി ആലപ്പുഴയുടെ അഭിവൃദ്ധി " എന്ന ആപ്തവാക്യവുമായി ആലപ്പുഴ മണ്ഡലത്തെ സമ്പൂർണ്ണ ശുചിത്വ മണ്ഡലം ആക്കുന്നതിന് എംഎൽഎ പി പി ചിത്തരഞ്ജൻന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ മാലിന്യ മുക്ത പദ്ധതി ആദ്യഘട്ടം പൂർത്തീകരിച്ച് ശുചിത്വ പ്രഖ്യാപനത്തിലേക്ക് കടക്കുന്നു.
 ജൂൺ 9ന് 4 ന് വൈകിട്ട് പാട്ടുകളം ക്ഷേത്ര മൈതാനിയിൽ ചേരുന്ന ശുചിത്വ മഹാസംഗമത്തിൽ വച്ച്  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് മണ്ഡലം ഒന്നാംഘട്ട ശുചിത്വ പ്രഖ്യാപനം നടത്തും. ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷൻ ആകും.
എ എം ആരിഫ്  എംപി മുഖ്യപ്രഭാഷണം നടത്തും.
 അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ,  ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് ആനാ പറമ്പിൽ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, സിനിമ സംവിധായകൻ ഫാസിൽ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി.രാജേശ്വരി, ജില്ല കളക്ടർ ഹരിത വി.കുമാർ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആർ.നാസർ, മുൻ എം.പി.ടി.ജെ.ആഞ്ചലോസ്, മുൻ എം.എൽ.എ എ.എ.ഷുക്കൂർ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി.മഹീന്ദ്രൻ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ജി.മോഹനൻ, മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ്, പഞ്ചായത്ത് പ്രസിഡൻറുമാരായ ടി.വി.അജിത്ത് കുമാർ, സുദർശനാ ഭായ്, ജി.ബിജുമോൻ, 
ജില്ല പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് തുടങ്ങിയവർ സംസാരിക്കും.
  മണ്ഡലത്തിലെ മുഴുവൻ ഹരിത കർമ്മ സേന പ്രവർത്തകരെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിക്കും.
 ശുചിത്വ പദ്ധതിയുടെ ബോധവൽക്കരണ ക്യാമ്പയിനുമായി ബന്ധപ്പെട്ട്  നടത്തിയ ശുചിത്വ വർണ്ണങ്ങൾ ചിത്രരചന മത്സരം, ഷോർട്ട് ഫിലിം ഫെസ്റ്റ്  എന്നിവയിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനം വിതരണം ചെയ്യും.
ചടങ്ങിനോട് അനുബന്ധിച്ച് പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന നാടൻ പാട്ട് നടക്കും.

date